തൃശൂര്‍: തിരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വേദിയില്‍ ബൈബിള്‍ വചനം ഉദ്ധരിക്കുകയും കന്യാസ്ത്രീകളെ പ്രശംസിക്കുകയും ചെയ്തു.യുപിയില്‍ ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളെക്കുറിച്ച് ഒന്നും പറയാത്ത മോദിക്കുള്ള മറുപടിയായിട്ടാണ് പ്രിയങ്ക ബൈബിള്‍ വചനം ഉദ്ധരിച്ചത്. സത്യസന്ധമായ അധരങ്ങള്‍ എക്കാലവും നിലനില്ക്കും. എന്നാല്‍ നുണ പറയുന്ന നാവ് ഒരു നിമിഷത്തേക്ക് നിലനില്ക്കൂ എന്നാണ് പ്രിയങ്ക പറഞ്ഞത്. മോദിക്ക്് ബൈബിള്‍ വചനം പറയാന്‍ എന്തവകാശമെന്നും പ്രിയങ്കഗാന്ധി ചോദിച്ചു. തന്റെ പൊളളയായ പ്രസംഗങ്ങളില്‍ ബൈബിള്‍ വചനങ്ങള്‍ പറയുന്ന പ്രധാനമന്ത്രി അത് ജീവിതത്തില്‍പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത്. കേരളം തിരഞ്ഞെടുപ്പിനോട് അടുക്കുന്നതുകൊണ്ടു മാത്രമാണ് പ്രധാനമന്ത്രി ബൈബിള്‍ പരാമര്‍ശം നടത്തിയത്.പ്രിയങ്ക ഓര്‍മ്മിപ്പിച്ചു.
യുപിയിലെ കന്യാസ്ത്രീകളുടെ അസ്തിത്വം തെളിയിക്കുന്ന രേഖകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍പെട്ടവര്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് അദ്ദേഹം മിണ്ടിയിട്ടില്ല. കന്യാസ്ത്രീകള്‍ സ്വന്തം ജീവിതം മുഴുവന്‍ പാവപ്പെട്ടവരെ സഹായിക്കാനായി ഉഴിഞ്ഞുവച്ചവരാണെന്നും. മദര്‍ തെരേസയുടെ മിഷനറിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ നിന്ന് സന്യാസിനി സമൂഹത്തിന്റെ സേവന മനോഭാവം തന്നെയും സ്വാധീനിച്ചിട്ടുണ്ട് എന്നും പ്രിയങ്ക വ്യക്തമാക്കി.