ക്രൈസ്തവ സമൂഹത്തിന്റെ പരാതി ഗൗരവമുള്ളത്: പി എസ് ശ്രീധരന്‍പിള്ള


കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളില്‍ ജനസംഖ്യാനുപാതികമായ പരിഗണന ലഭിക്കുന്നില്ലെന്ന ക്രൈസ്തവ നേതൃത്വത്തിന്റെ പരാതി ഗൗരവമുള്ളതാണെന്ന് മിസോറം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള.

ഇതുള്‍പ്പടെ ക്രൈസ്തവ സമൂഹത്തിന്റെ വിവിധ പരാതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനുളള നിവേദനം കേരളത്തിലെ വിവിധ മെത്രാന്മാര്‍ തന്നെ ഏല്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷത്തെ അനുഭവങ്ങള്‍ കണക്കാക്കിയാണ് നിവേദനം തയ്യാറാക്കിയിട്ടുള്ളത്.

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിദ്യാഭ്യാസ പദ്ധതികളില്‍ ഇരുപതു ശതമാനം മാത്രമാണ്‌ക്രൈസ്തവര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.