ഫാ.ജെയിംസ് കൊക്കാവയലില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറി

കൊച്ചി: സീറോ മലബാര്‍ സഭയുടെ സാമൂഹിക രാഷ്ട്രീയ ഇടപെടലുകള്‍ക്ക് നേതൃത്വം നല്കുന്ന പബ്ലിക് അഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയായി ഫാ. ജെയിംസ് കൊക്കാവയലില്‍ നിയമിതനായി.

ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കമ്മീഷന്‍ ചെയര്‍മാന്‍. ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്തി, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ തോമസ് തറയില്‍, മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ അംഗങ്ങളാണ്. റവ. ഡോ എബ്രഹാം കാവില്‍ പുരയിടം ആണ് കമ്മീഷന്‍ സെക്രട്ടറി. ഫാ. ജെയിംസ് കൊക്കാവയലില്‍ ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.