ക്രിസ്തുമസിന്റെ രാജ്ഞി ഞാനല്ല പരിശുദ്ധ കന്യാമറിയമാണ് ഗായിക മരിയ കാരിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

ക്രിസ്തുമസിന്റെ രാജ്ഞി ഞാനല്ല അത് പരിശുദ്ധ കന്യാമറിയമാണ് എന്ന് പറഞ്ഞ ഗായികയും ഗാനരചയിതാവുമായ മരിയ കാരിയുടെ വാക്കുകള്‍ക്ക് കൈയടിക്കുകയാണ് വിശ്വാസികള്‍. ബിബിസിയുടെ ദ സോ ബോള്‍ ബ്രേക്ക്ഫാസ്റ്റ് ഷോ എന്ന പ്രോഗ്രാമിലാണ് അവതാരകന്‍ മരിയ കാരിക്ക് ക്രിസ്തുമസിന്റെ റാണി എന്ന വിശേഷണം നല്കി അവതരിപ്പിച്ചത്.

പക്ഷേ ഉടനടി മരിയ യുടെ പ്രതികരണം വന്നു, മറിയമാണ് ക്രിസ്തുമസിന്റെ റാണി. ഞാനല്ല.

ആള്‍ ഐ വാണ്ട് ഫോര്‍ ക്രിസ്തുമസ് ഈസ് യൂ എന്ന ക്രിസ്തുമസ് ഗാനമാണ് മരിയയെ ശ്രദ്ധേയയാക്കിയത്. ഈ ഗാനം തന്നെയാണ് ഇത്തരമൊരു വിശേഷണം മരിയയ്ക്ക് നേടിക്കൊടുത്തതും. എന്നാല്‍ അത്തരം ഉപചാരങ്ങളിലൊന്നും വഴങ്ങാതെ കൃത്യമായി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഈ ഗായിക.

അതെ, മറിയമാണ് ക്രിസ്തുമസിന്റെ റാണി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.