കുടുംബങ്ങള്‍ക്ക് വേണ്ടി ഇന്ന് രാത്രി ഒമ്പതുമണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക

വത്തിക്കാന്‍ സിറ്റി: ഇന്ന് രാത്രി ഇറ്റാലിയന്‍ സമയം ഒമ്പതു മണിക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. പ്രകാശത്തിന്റെ രഹസ്യങ്ങളാണ് ചൊല്ലിപ്രാര്‍ത്ഥിക്കേണ്ടത്. ഇന്നലെ പൊതുദര്‍ശന വേളയുടെ അവസാനമാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.

കുടുംബങ്ങളും സന്യാസസമൂഹങ്ങളും ഓരോ വിശ്വാസികളും ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. കുടുംബങ്ങളുടെ സംരക്ഷണത്തിനും പ്രത്യേകമായി രോഗികളായി കഴിയുന്നവര്‍ക്കും ഡോക്ടേഴ്‌സ്, നഴ്‌സുമാര്‍, വോളന്റിയേഴ്‌സ് എന്നിവരെയും ഈ പ്രാര്‍ത്ഥനയില്‍ പ്രത്യേകമായി ഓര്‍മ്മിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.