ലീവ്: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്‌ന് നഷ്ടമായത് 400 ബാപ്റ്റിസ്റ്റ് ദേവാലയങ്ങള്‍,. യുക്രെയ്‌നിയന്‍ ബാപ്റ്റിസ്റ്റ് തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് യാരോസ്ലാവാണ് ഇക്കാര്യം അറിയിച്ചത്
യുദ്ധ സാഹചര്യത്തില് കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതും വിശ്വാസികള്‍പലായനം ചെയ്തതും ആളുകള്‍ക്ക് ദേവാലയങ്ങളില്‍ വരാന്‍ സാധിക്കാത്തതും എല്ലാം ഉള്‍പ്പെടുത്തിയാണ് ഈ നഷ്ടം കണക്കാക്കിയിരിക്കുന്നത്. ജീവനില്‍ ഭയന്ന് മറ്റ് രാജ്യങ്ങളിലേക്ക് ആളുകള്‍പലായനം ചെയ്തതോടെ ദേവാലയങ്ങളിലെ വിശ്വാസികളുടെ എണ്ണത്തില്‍ കുറവ് വന്നു.
യുദ്ധമേഖലയില്‍ ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ പലരും അത്തരം പ്രദേശങ്ങള്‍ വിട്ടാണ് ഇപ്പോള്‍ താമസിക്കുന്നത്. ഇതും ദേവാലയങ്ങളിലെ അസാന്നിധ്യത്തിന് കാരണമാകുന്നു. റഷ്യന്‍ അധിനിവേശത്തെതുടര്‍ന്ന് പല ദേവാലയങ്ങള്‍ക്കും കേടുപാടുകള്‍സംഭവിക്കുകയോ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 24 നാണ് യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം നടന്നത്.