റഷ്യയില്‍ നിന്ന് യുക്രൈയ്ന്‍ കുട്ടികളെ തിരികെയെത്തിക്കാന്‍ വത്തിക്കാന്‍ ഇടപെടും

വത്തിക്കാന്‍ സിറ്റി: റഷ്യയിലെത്തിയ യുക്രെയ്ന്‍ കുട്ടികളെ തിരികെ സ്വദേശത്ത് എത്തിക്കുന്ന കാര്യത്തില്‍ പരിശുദ്ധ സിംഹാസനം ഇടപെടുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി പത്രലേഖകരോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

യുദ്ധത്തടവുകാരുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ പരിശുദ്ധ സിംഹാസനം നയതന്ത്രകാര്യാലയം വഴി മാധ്യസ്ഥം വഹിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ തിരികെയെത്തിക്കുന്നത് നീതിപൂര്‍വ്വമായ കാര്യമായതിനാല്‍ അത് ചെയ്യാന്‍ പരിശുദ്ധ സിംഹാസനം തയ്യാറാണ്. മാനുഷികമായി സാധ്യമായതെല്ലാം നമ്മള്‍ ചെയ്യേണ്ടിയിരിക്കുന്നു. മാര്‍പാപ്പ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.