തിരുഹൃദയ മാസത്തില്‍ ഈ തിരുഹൃദയ സുകൃതജപങ്ങള്‍ ചൊല്ലാമോ?

ജൂണ്‍മാസം തിരുഹൃദയമാസമാണല്ലോ. ഈ ദിവസങ്ങളില്‍ തിരുഹൃദയത്തോടുള്ള വണക്കത്തിന്റെ ഭാഗമായി നമുക്ക് തിരുഹൃദയസുകൃതജപങ്ങള്‍ ചൊല്ലാം

നന്മസാഗരമായ ഈശോയുടെ തിരുഹൃദയമേ സകലരും അങ്ങയെ അധികമധികം അറിയുവാനും സ്‌നേഹിക്കാനും ഇടവരുത്തണമേ

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ എന്റെ ഹൃദയം അങ്ങേ ദിവ്യഹൃദയത്തിന് യോഗ്യമുളളതാക്കണമേ

ഈശോയുടെ മാധുര്യമുള്ള തിരുഹൃദയമേ നീ എന്റെ സ്‌നേഹമായിരിക്കണമേ

എന്റെ ഈശോയുടെ മാധുര്യമേറുന്ന തിരുഹൃദയമേ നിന്നെ എപ്പോഴും അധികമധികം സ്‌നേഹിപ്പാന്‍ എനിക്കു മനോഗുണം ചെയ്യണമേ

ഈശോയുടെ ഏറ്റവും പരിശുദ്ധ ഹൃദയമേ അങ്ങയുടെ രാജ്യം വരണമേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.