വീടു വില്ക്കാന്‍ ബുദ്ധിമുട്ടോ? ഈ വിശുദ്ധരോട് മാധ്യസ്ഥം യാചിക്കൂ

വീടു വില്പന നിസ്സാരമായ കാര്യമല്ല പലപ്പോഴും ഉദ്ദേശിച്ച സമയത്ത് അത് നടക്കണം എന്നുമില്ല. ഇത്തരം അവസരങ്ങളില്‍ വീടുനിര്‍മ്മാണം, വില്പന,വാങ്ങല്‍ എന്നിവയ്‌ക്കെല്ലാം ഏറ്റവും ശക്തരായ മാധ്യസ്ഥരാണ് വിശുദ്ധ യൗസേപ്പും അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാശ്ലീഹായും.

വിശുദ്ധ യൗസേപ്പിനോട് എന്തുകൊണ്ടാണ് വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാധ്യസ്ഥം യാചിക്കുന്നതെന്ന് ചോദിച്ചാല്‍ നമുക്കറിവുള്ളതുപോലെ സ്വന്തമായി ഒരു വീടു ലഭിക്കുന്നതിന് തിരുക്കുടുംബം ഏറെ ബുദ്ധിമുട്ടിയിരുന്നു. ഉണ്ണീശോയുടെ ജനനസമയത്തു മാത്രമല്ല പ്രവാസിയായി ഈജിപ്തില്‍ കഴിയുമ്പോഴും എല്ലാം വീടില്ലാത്തതിന്റെ ബുദ്ധിമുട്ടുകള്‍ ആ കുടുംബം അനുഭവിച്ചിരുന്നു. തിരുക്കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പിന് അതുകൊണ്ടുതന്നെ വീടില്ലാത്തതിന്റെയും വീടുപണിയാനുള്ളതിന്റെയും വില്ക്കാനുള്ളതിന്റൈയുമെല്ലാം ബുദ്ധിമുട്ടുകള്‍ മനസ്സിലാവും.

അസാധ്യകാര്യങ്ങളുടെ മാധ്യസ്ഥനായിട്ടാണ് തിരുസഭ യൂദാശ്ലീഹായെ വണങ്ങുന്നത്. വീട് എന്നത് പലര്‍ക്കും അസാധ്യമായി മാറിക്കൊണ്ടിരിക്കുന്ന സമയമാണ് അത്. അക്കാരണത്താല്‍ തന്നെ വീടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് യൂദാശ്ലീഹായോടും മാധ്യസ്ഥം ചോദിക്കാം.

അതെ, വിശുദ്ധ യൗസേപ്പും വിശുദ്ധ യൂദാശ്ലീഹായും വീടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നമുക്ക് ആശ്രയിക്കാവുന്ന ശക്തരായ രണ്ട് മാധ്യസ്ഥരാണ്. അതുകൊണ്ട് ആ നിയോഗം വച്ച് ഈ വിശുദ്ധരുടെ മാധ്യസ്ഥം നമുക്ക് തേടാം. നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കുകയുമാവാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.