കുടുംബങ്ങളെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന് മോചിപ്പിക്കാനുള്ള പ്രാര്‍ത്ഥന

കുടുംബങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ന് സാത്താന്റെ കുടിലതന്ത്രങ്ങള്‍ എല്ലാം നടക്കുന്നത്. കുടുംബം തകര്‍ക്കുക എന്നതാണ് അവന്റെ ല്ക്ഷ്യം. കുടുംബത്തിലേക്ക് അന്തഛിദ്രങ്ങളും അസന്മാര്‍ഗ്ഗികതകളും യഥേഷ്ടം നല്കുക എന്നതാണ് അവന്‍ ലക്ഷ്യമാക്കുന്നത്. ഇതില്‍ നിന്ന് നമ്മെയും കുടുംബത്തെയും രക്ഷിക്കാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. പ്രാര്‍ത്ഥന. ബന്ധനപ്രാര്‍ത്ഥന. ഈശോ കുരിശില്‍ ചിന്തിയ രക്തത്തിന്റെ യോഗ്യതയാലാണ് നാം ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് എന്നതുകൊണ്ടുതന്നെ ഇതേറ്റവും ഫലവത്താണ്.

അതുകൊണ്ട് ചുവടെ ചേര്‍ത്തിരിക്കുന്നപ്രാര്‍ത്ഥന ചൊല്ലി സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് നമുക്ക് നമ്മുടെ കുടുംബങ്ങളെ രക്ഷിക്കാം:

കര്‍ത്താവായ യേശുവേ, അ്ങ്ങ് കുരിശില്‍ ചിന്തിയ രക്തത്തിന്റെ യോഗ്യതയാലും കുരിശില്‍ അങ്ങ് നേടിയ വിജയത്തിലും ആശ്രയിച്ചുകൊണ്ട് അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്റെ കുടുംബത്തെയും ഈ സമൂഹത്തെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന എല്ലാ അന്ധകാരശക്തികളെയും എല്ലാ ദുഷ്ടപിശാചുക്കളെയും കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ബന്ധിക്കുകയും ബഹിഷ്‌ക്കരിക്കുകയും അവിടുത്തെ പാദത്തിങ്കല്‍ വയ്ക്കുകയും ചെയ്യുന്നു.

കര്‍ത്താവേ അവിടുത്തെ നീതിയനുസരിച്ച് അവയോട്‌പെരുമാറുക. ഞങ്ങളെ ഏവരെയും യേശുവിന്റെ തിരുരക്തത്താല്‍ വിശുദ്ധീകരിച്ച് അവിടുത്തെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, ആനന്ദം, സമാധാനം,ക്ഷമ, ദയ, നന്മ,വിശ്വസ്ത, സൗമ്യത, ആത്മസംയമനും എന്നിവയാല്‍ നിറയ്ക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.