മരണശേഷം എസ് ഡി കന്യാസ്ത്രീക്ക് കോവിഡ് ; ക്വാറന്റൈനിലേക്ക് മുപ്പതോളം പേര്‍

ചെറായി: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണമടഞ്ഞ കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ മരണമടഞ്ഞ എസ് ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ് മരണശേഷം കോവിഡ് സ്ഥിരീകരിച്ചത്. 73 വയസായിരുന്നു.

കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ സിസ്റ്ററെ ചികിത്സിക്കുകയും പരിചരിക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തവരുള്‍പ്പെടെ മുപ്പതോളം പേര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ക്വാറന്‍ൈനില്‍ പ്രവേശിച്ചു.

രണ്ടുവര്‍ഷമായി രോഗിണിയായി കഴിയുന്നതിനാല്‍ സിസ്റ്റര്‍ പുറത്തേക്ക് പോകാറില്ല. എന്നിട്ടും എങ്ങനെ രോഗബാധിതയായി എന്ന കാര്യം ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.