ദൈവദാസി മദര്‍ മേരി ഷന്താളിന്റെ ആദ്യ ചരമവാര്‍ഷികാചരണം 25 ന്

അതിരമ്പുഴ: ആരാധനാ സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയും പ്രഥമ അംഗവുമായ മദര്‍ മേരി ഷന്താളിന്റെ 47 ാം ചരമവാര്‍ഷികാചരണം 25 ന് അതിരമ്പുഴയില്‍ നടക്കും. മദര്‍ മേരി ഷന്താളിനെ ദൈവദാസിയായി പ്രഖ്യാപിച്ചശേഷമുള്ള ആദ്യ ചരമവാര്‍ഷികാചരണമാണ് ഇത്.

രാവിലെ ഒമ്പതിന് മദറിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ആരാധനാ മഠം ചാപ്പലില്‍ നടക്കുന്ന ധൂപ പ്രാര്‍ത്ഥനയോടെ ചരമവാര്‍ഷികാചരണത്തിന് തുടക്കമാകും. 11 ന് സെന്റ് മേരീസ് ഫൊറോന പള്ളില്‍ കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. സമൂഹബലിയെ തുടര്‍ന്ന് ശ്രാദ്ധ നേര്‍ച്ച നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.