സെക്‌സ്വലൈസഡ് ജീസസ്” സ്‌പെയ്‌നിലെ യേശു ചിത്രം വന്‍ വിവാദത്തിലേക്ക്…

സ്‌പെയ്ന്‍: സ്‌പെയ്‌നിലെ സെവില്ലയില്‍ യേശുവിനെ അല്പവസ്ത്രധാരിയായി വരച്ച ചിത്രത്തിനെതിരെയുള്ള എതിര്‍പ്പുകള്‍ ശക്തമാകുന്നു. സലുഷ്ടിയാനോ ഗാര്‍സിയ എന്ന വ്യക്തിയാണ് ചിത്രം വരച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ പോളിസി എന്ന കത്തോലിക്കാസംഘടനയാണ് ഇതിനെതിരെ ആദ്യമായി രംഗത്ത് വന്നത്. ഈസ്റ്ററിനോട് അനുബന്ധിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്.

ലൈംഗികച്ചുവ ഉണര്‍ത്തുന്നതാണ് പെയ്ന്റിംങ് എന്ന ആരോപണമാണ് വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. ഇതിനെതിരെ 21000 പേര്‍ ഒപ്പിട്ട നിവേദനം അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.