കന്യാസ്ത്രീയുടെ ഷോര്‍ട്ട് ഫിലിമിന് അവാര്‍ഡ്

മുംബൈ: രണ്ടു ദിവസം മൊബൈല്‍ കൊണ്ട് ഷൂട്ട് ചെയ്ത ഏഴു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമിന് അവാര്‍ഡ്. സിസ്റ്റര്‍ ജോസഫിന അല്‍ബുക്വെര്‍ക്വീസിന്റെ ഡി ഫോര്‍ ഡംബോ എന്ന പേരുള്ള ഷോര്‍ട്ട് ഫിലിമിനാണ് അവാര്‍ഡ് കിട്ടിയിരിക്കുന്നത്.

നാലാം ക്ലാസുകാരനായ സാമിന്റെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിം പറയുന്നത്. റിലീജിയസ് ഓഫ് ജീസസ് ആന്റ് മേരി സന്യാസസമൂഹത്തിലെ അംഗമാണ് സിസ്റ്റര്‍ ജോസഫിന. സെന്റ് പോള്‍ കമ്മ്യൂണിക്കേഷന്‍ സെന്ററിലെ ഫിലിം മേക്കിംങ് കോഴ്‌സ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ഷോര്‍ട്ട് ഫിലിം തയ്യാറാക്കിയത്. പ്രമുഖ നടന്‍ നസറുദീന്‍ ഷാ സിസ്റ്റര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.