സിസ്റ്റര്‍ ലൂസിയാ ധന്യപദവിയിലേക്ക്

ലിസ്ബണ്‍: ഫാത്തിമാമാതാവിന്റെ പ്രത്യക്ഷീകരണം വഴിയായി ലോകമെങ്ങും അറിയപ്പെട്ട സിസ്റ്റര്‍ ലൂസിയ ധന്യപദവിയിലേക്ക്.. ജസീന്ത, ഫ്രാന്‍സിസ്‌ക്ക,ലൂസിയ എന്നിവര്‍ക്കാണ് 1917 ല്‍ ഫാത്തിമായില്‍ വച്ച് മാതാവ് പ്രത്യക്ഷപ്പെട്ടത്. അന്ന് വെറും പത്തുവയസ് മാത്രമേ ലൂസിയായ്ക്ക പ്രായമുണ്ടായിരുന്നുള്ളൂ.

ഫ്രാന്‍സിസ്‌ക്കോ ഒമ്പതു വയസിലും ജെസീന്ത 11 വയസിലും മരണമടഞ്ഞപ്പോള്‍ ലൂസിയ 97 വയസ് വരെ ജീവിച്ചു. കന്യാസ്ത്രീയായ ലൂസിയ 2005 ലാണ് മരണമടഞ്ഞത്.

ഫ്രാന്‍സിസ്‌ക്കോയെയും ജസീന്തയെയും 2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 2017 ലാണ് ലൂസിയായുടെ നാമകരണനടപടികള്‍ക്ക് തുടക്കമായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.