Saturday, July 12, 2025
spot_img
More

    ഏഴു വ്യാകുലങ്ങളുടെ ജപമാല ചൊല്ലൂ, അനുഗ്രഹം പ്രാപിക്കാം

    ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചുള്ള ജപമാല പ്രാര്‍ത്ഥനയെക്കുറിച്ചു ഇന്ന് പറയാം.

    മധ്യകാലയുഗം മുതല്‍ക്ക് ഏഴ് വ്യാകുലങ്ങളെ ധ്യാനിച്ചുള്ള ജപമാല നിലവിലുണ്ടായിരുന്നു. എന്നാല്‍ റുവാണ്ടയിലെ കിബിഹോയില്‍ മേരിക്ലെയറിന് പരിശുദ്ധ അമ്മ നല്കിയ ദര്‍ശനത്തോടെയാണ് ഈ പ്രാര്‍ത്ഥന തിരികെ വന്നതും കൂടുതല്‍ പ്രചാരത്തിലായതും. അന്ന് മാതാവ് നല്കിയ ദര്‍ശനത്തില്‍ ഒരു കാര്യമാണ് ആവര്‍ത്തിച്ചുപറഞ്ഞത് പശ്ചാത്തപിക്കുക,പശ്ചാത്തപിക്കുക. ഇതാണ് മനസ്സ് തിരിയാനുള്ളസമയം.

    അതോടൊപ്പം തന്നെ ഏഴു വ്യാകുലങ്ങളെ ധ്യാനിച്ചു ജപമാല ചൊല്ലാനും മാതാവ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണ് ഈ പ്രാര്‍ത്ഥന ചൊല്ലേണ്ടത്.

    ലൂക്ക 2; 22-35, മത്തായി 2: 13-15,ലൂക്ക 2; 41-52, ലൂക്ക 23: 27-31, യോഹ 19: 25-27, യോഹ 19: 38-40, യോഹ 19: 41-42 എന്നീ വിശുദ്ധ ഗ്രന്ഥഭാഗങ്ങളെ ആസ്പദമാക്കിയാണ് ഓരോ രഹസ്യങ്ങളും യഥാക്രമം ചൊല്ലേണ്ടത്.

    1 സ്വര്‍ഗ്ഗ 7 നന്മ നിറഞ്ഞ മറിയമേയും ആണ് ഈ രഹസ്യത്തില്‍ ചൊല്ലേണ്ടത്.

    ഏറ്റവും കരുണയുള്ള അമ്മേ എല്ലായ്‌പ്പോഴും അമ്മയുടെ മകന്റെ പീഡാസഹനങ്ങള്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കണമേയെന്ന് അതിന് ശേഷം ചൊല്ലുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!