അഭയകേസ്: ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത് ഹൈക്കോടതി ശരിവച്ചു


കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ കുറ്റാരോപിതനായ ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഫാ. ജോസ് പൂതൃക്കയിലിനെതിരെ വ്യക്തമായ തെളിവില്ലെന്നും വിചാരണ നേരിടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.