സിസ്റ്റര്‍ മേരി കൊളേത്തയുടെ ദൈവദാസി പ്രഖ്യാപനം നാളെ

പൂഞ്ഞാര്‍: ദൈവദാസി സിസ്റ്റര്‍ മേരി കൊളേത്തയെ നാളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. മണിയംകുന്ന് തിരുഹൃദയ ദൈവാലയത്തില്‍ നാളെ രാവിലെ 11 ന് അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമധ്യേ പാലാ രൂപത ബിഷപ് മാര്‍ജോസഫ് കല്ലറങ്ങാട്ട് ദൈവദാസി പ്രഖ്യാപനം നടത്തും. തിരുഹൃദയ ദൈവാലയത്തിലാണ് സിസ്റ്റര്‍ മേരി കൊളേത്തയുടെ കബറിടം. കൊളേത്താമ്മ എന്നാണ് സിസ്റ്റര്‍ മേരി കൊളേത്ത അറിയപ്പെട്ടിരുന്നത്.

നീണ്ട വര്‍ഷങ്ങളായി രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയ വ്യക്തിയായിരുന്നു കൊളേത്താമ്മ. പ്രാര്‍ത്ഥന മാത്രമായിരുന്നു കൊളേത്താമ്മയുടെ സമ്പാദ്യം. 1904 ല്‍ ജനിച്ച കൊളേത്താമ്മ 1933 സെപ്തംബര്‍ 11 ന് ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് കോണ്‍വെന്റില്‍ അംഗമായി. മണിയം കുന്ന് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയുമായിരുന്നു. 1942 മുതല്‍ രോഗബാധിതയായി. 1984 ഡിസംബര്‍ 18 ന് 86 ാം വയസിലായിരുന്നു അന്ത്യം.

മണിയംകുന്നിന്റെ അല്‍ഫോന്‍സാമ്മ എന്നായിരുന്നു സംസ്‌കാരവേളയില്‍വൈദികന്‍ കൊളേത്താമ്മയെ വിശേഷിപ്പിച്ചിരുന്നത്. കൊളേത്താമ്മയ്‌ക്കൊപ്പം കോണ്‍വെന്റിലുണ്ടായിരുന്ന നാലു സന്യാസിനികള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.