വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഇന്ന് രാവിലെ കൊടിയേറും.

10.45 ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 11 ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 6.30 ന് ജപമാല , മെഴുകുതിരിപ്രദക്ഷിണം, തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.5നും 6.30നും 8.30 നും 11 നും ഉച്ചകഴിഞ്ഞ് 2.30 നും അഞ്ചിനും വിശുദ്ധ കുര്‍ബാനയും വൈകുന്നേരം നാലിന് ആഘോഷമായ റംശയും.

എല്ലാ ദിവസവും 11 ന് വിവിധ ബിഷപ്പുമാര്‍ വിവിധ റീത്തുകളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും. 28 നാണ് പ്രധാന തിരുനാള്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.