വിശുദ്ധയായ അമ്മയെക്കുറിച്ച് വിശുദ്ധനായ മകന്‍ പറഞ്ഞത് കേള്‍ക്കണോ?

അമ്മയ്ക്ക് എന്നോടുണ്ടായിരുന്ന സ്‌നേഹം എത്രയെന്ന് വര്‍ണ്ണിക്കാന്‍ ആവില്ല. അവളുടെ വാക്കുകളും നോട്ടവും വഴി അവള്‍ ഞങ്ങളുടെ ഹൃദയത്തെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തി. എന്റെ ദൈവമേ ഞാന്‍ ഇന്ന് അങ്ങയുടെ ശിശുവാണെങ്കില്‍ അത് അങ്ങ് എനിക്ക് ഇത്തരം ഒരമ്മയെ നല്കിയതുകൊണ്ടാണ്..

വിശുദ്ധ അഗസ്റ്റിയന്റെ വാക്കുകളാണ് ഇത്. സ്വഭാവികമായും വിശുദ്ധന്റെ അമ്മ ആരാണെന്ന് നമുക്ക് മനസ്സിലാവും. വിശുദ്ധ മോണിക്ക. അമ്മയുടെ പ്രാര്‍ത്ഥന വഴിയാണ് അഗസ്റ്റ്യന്‍ വിശുദ്ധീകരിക്കപ്പെട്ടത്. ഇത് നമ്മുക്കെല്ലാം മാതൃകയായ ജീവിതപാഠമാണ്.

വിശുദ്ധ ജോണ്‍ മരിയ വിയാനി നമ്മെ ഓര്‍മ്മിപ്പിക്കുന്ന കാര്യവും മറ്റൊന്നല്ല.

‘ക്രിസ്തീയ മാതാപിതാക്കന്മാരേ നിങ്ങളുടെ മക്കള്‍ നല്ലവരും ദൈവഭക്തരുമായിരിക്കണമെങ്കില്‍ നിങ്ങള്‍ ഭക്തരായിരിക്കണം. ഉത്തമജീവിതം നയിക്കണം. വൃക്ഷം പോലെയായിരിക്കും പഴമെന്ന് ഒരു പഴമൊഴിയുണ്ടല്ലോ. ദൈവവചനം അത് സ്ഥിരീകരിക്കുന്നു.’

ഈ വിശുദ്ധ മൊഴികള്‍ക്കനുസൃതമായി നല്ല ജീവിതം നയിച്ച്, മക്കള്‍ക്ക് മാതൃകയായി നമുക്ക് മാറാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.