പൈശാചിക സേവകളെ നിര്‍വീര്യമാക്കുന്ന വിശുദ്ധ യാക്കോബിന്റെ കുരിശ്

ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരുവനാണ് വിശുദ്ധ യാക്കോബ്. സെബദി-സലോമി ദമ്പതികളുടെ പുത്രന്‍. അപ്പസ്‌തോല ഗണത്തില്‍ മറ്റൊരു യാക്കോബ് ഉണ്ടായിരുന്നതിനാല്‍ വലിയ യാക്കോബ് എന്നാണ് ഈ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്.

പ്രഥമ അപ്പസ്‌തോല രക്തസാക്ഷി കൂടിയാണ് യാക്കോബ്. സ്‌പെയ്‌നിലാണ് യാക്കോബ് സുവിശേഷംപ്രസംഗിച്ചത്. ഹേറോദ് അഗ്രിപ്പായുടെ കാലത്തായിരുന്നു രക്തസാക്ഷിത്വം. തലവെട്ടിക്കൊല്ലാന്‍ രാജകല്പന ഉണ്ടായിരുന്നപ്പോള്‍ ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി കഴുത്തുനീട്ടികൊടുക്കാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല യാക്കോബിന്.

സ്‌പെയ്ന്‍ വിദേശ ആക്രമണം നേരിടേണ്ടിവന്നപ്പോള്‍ യാക്കോബ് ശ്ലീഹായുടെ പ്രത്യേകമാധ്യസ്ഥം വഴിയാണ് വിജയം നേടിയത് എന്നാണ് ചരിത്രം. ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയുടെ ദേശീയ മധ്യസ്ഥനാണ് യാക്കോബ് ശ്ലീഹ. ക്രൈസ്തവര്‍ക്കെതിരെയുള്ള പൈശാചിക സേവകളെ തകര്‍ത്ത് യാക്കോബ് ശ്ലീഹ വിശ്വാസികളെ രക്ഷിക്കുന്നു.

നാരകീയ ശക്തികളോടുളള പോരാട്ടത്തില്‍ യാക്കോബ് ശ്ലീഹായെ സഹായിക്കുന്നത് പരിശുദ്ധ കന്യാമറിയവും വിശുദ്ധ മിഖായേലും സൈന്യവും വിശുദ്ധ ഗീവര്‍ഗീസുമാണ്. പൈശാചിക സേവകളെ നിര്‍വീര്യമാക്കുന്നതിനായി ഉപയോഗിക്കുന്നതാണ് വിശുദ്ധ യാക്കോബിന്റെ കുരിശ്.

കാബോസ്‌റ്റെല്ലയിലെ വിശുദ്ധ യാക്കോബിന്റെ ദേവാലയത്തിന്റെ പ്രധാന വാതില്ക്കലാണ് ഈ കുരിശ് സ്ഥാപിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.