ഉണ്ണീശോയെ കൈയിലെടുത്ത യൗസേപ്പിതാവ്, വിശുദ്ധരെ ധ്യാനനിമഗ്നരാക്കിയ അത്ഭുതചിത്രം

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തിയും വണക്കവും സഭയിലുണ്ടായിരുന്നു. ഓരോ നൂറ്റാണ്ടു കഴിയുമ്പോള്‍ ആ ഭക്തി വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. അതിനുള്ള പുതിയ ഉദാഹരണമാണ് സെന്റ് ജോസഫ് ഇയര്‍. സഭയിലെ പല വിശുദ്ധരും മാര്‍പാപ്പമാരും യൗസേപ്പിതാവിനോടുള്ള ഭക്തിയില്‍ ജീവിച്ചവരായിരുന്നു.

വിശുദ്ധ ഫ്രാന്‍സീസ് ദ സാലസിന്റെ കാര്യം അക്കൂട്ടത്തില്‍ പ്രത്യേകം എടുത്തുപറയണം. വിശുദ്ധനെ എപ്പോഴും ധ്യാനനിമഗ്നനാക്കിയ അത്ഭുതചിത്രമായിരുന്നു ഉണ്ണീശോയെ കൈകളിലെടുത്തുപിടിച്ചിരിക്കുന്ന യൗസേപ്പ്. ദൈവത്തെ കൈകളിലെടുക്കാന്‍ ഭാഗ്യം ലഭിച്ചവനായിരുന്നു യൗസേപ്പ്. എത്ര വലിയ സൗഭാഗ്യമാണ് അത്.

അതുകൊണ്ടുതന്നെ നമുക്കും വിശുദ്ധ ജോസഫിനോട് കൂടുതല്‍ ഭക്തിയുള്ളവരാകാം. ഉണ്ണീശോയെ സംരക്ഷിക്കാന്‍ ദൈവം നിയോഗിച്ച യൗസേപ്പിന് നമ്മെയും രക്ഷിക്കാന്‍ കഴിയുമെന്ന് നമുക്ക് ഉറച്ചുവിശ്വസിക്കാം.

വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളെ കാത്തുരക്ഷിക്കണമേ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.