ചാവറയച്ചന്റെ 150- ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് 150 വീടുകള്‍


മാന്നാനം: വിശുദ്ധ ചാവറയച്ചന്റെ 150 ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സിഎംഐ സഭ 150 വീടുകള്‍ നിര്‍മ്മിച്ചു നല്കും. ചാവറയച്ചന്റെ തിരുനാളിനോട് അനുബന്ധിച്ചായിരിക്കും ചടങ്ങ്. ഡിസംബര്‍ 26 മുതല്‍ ജനുവരി 3 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍.

ജനുവരി മൂന്നിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യും. 26 ന് കൈനകരി ചാവറ ജന്മഗൃഹത്തില്‍ നിന്നുള്ളജൂബിലി വിളംബരപ്രയാണം ആരംഭിക്കും. അന്നേ ദിവസം 4.15 നാണ് തിരുനാള്‍ കൊടിയേറ്റ്.

തിരുനാള്‍് ദിനമായ മൂന്നാം തീയതി രാവിലെ ആറിന് സിഎംഐ തിരുവനന്തപുരം പ്രവിശ്യയിലെ രജതജൂബിലി ആഘോഷിക്കുന്ന വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10.30 ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. സിഎംഐ സഭയിലെ 150 വൈദികര്‍ സഹകാര്‍മ്മികരായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.