ഈ ചോദ്യത്തിന് വിശുദ്ധ ഗ്രന്ഥത്തില്‍ വ്യക്തമായ മറുപടി നല്കുന്നില്ല, എന്നാല്‍ ലഭ്യമായ ചില സൂചനകള്‍ വച്ച് ഇക്കാര്യത്തില്‍ നമുക്ക് നിഗമനത്തിലെത്താന്‍ കഴിയും.
അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 1 : 14 ല്‍ നാം ഇങ്ങനെ വായിക്കുന്നു.
ഇവര്‍ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റ് സ്്ത്രീകളോടും അവന്റെ സഹോദരന്മാരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണം നടക്കുമ്പോള്‍ മറിയം അവിടെയുണ്ടായിരുന്നതായി സൂചനകള്‍ ഇല്ല.പക്ഷേ ശിഷ്യന്മാര്‍ അവിടെയുണ്ടായിരുന്നുവല്ലോ. ശിഷ്യന്്മാരും മാതാവും ഒരുമിച്ചുപ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും നാം വായിക്കുന്നുണ്ട്.
അപ്പോള്‍ സ്വഭാവികമായും മാതാവ് സ്വര്‍ഗ്ഗാരോഹണത്തിന്റെ നിമിഷങ്ങളില്‍ സാക്ഷ്യം വഹിച്ചിരുന്നു എന്ന് ഊഹിക്കാം. പുരാതനകാലം മുതല്‌ക്കേയുള്ള പല ചിത്രീകരണങ്ങളിലും അപ്പസ്‌തോലന്മാര്‍ക്ക് നടുവില്‍ നില്ക്കുന്ന മറിയത്തെ സ്വര്‍ഗ്ഗാരോഹണത്തിന്റെ സാക്ഷിയായി അവതരിപ്പിച്ചിട്ടുമുണ്ട്.