ഇന്ന് മറിയത്തിന്‍റെ വിമലഹൃദയ തിരുനാള്‍, മറിയത്തിന്‍റെ വിമലഹൃദയത്തിന് നമ്മെ സമര്‍പ്പിക്കൂ

ഇന്ന് മറിയത്തിന്‍റെ വിമലഹൃദയ തിരുനാള്‍. സ്വര്‍ല്ലോകരാജ്ഞിയായ മറിയത്തിന് , നമ്മുടെ സ്വന്തം അമ്മയ്ക്ക് നമ്മുക്ക് ഇന്നേ ദിവസംനമ്മളെ പൂര്‍ണ്ണമായും പ്രതിഷ്ഠിക്കാം, അമ്മ നമ്മെ വഴി നയിക്കട്ടെ. നമ്മുടെ കുറ്റങ്ങളും കുറവുകളും പോരായ്മകളും അറിഞ്ഞുകൊണ്ടു നമ്മെ സ്നേഹിക്കാന്‍ അമ്മയ്ക്കും അമ്മയുടെ പുത്രനും മാത്രമേ കഴിയൂ. അമ്മയോടുള്ള ആ വലിയ സ്നേഹത്താല്‍ പ്രചോദിതരായി നമുക്ക് വിമലഹൃദയത്തിന് നമ്മെ തന്നെ സമര്‍പ്പിക്കാം. ഇതാ വിമലഹൃദയ പ്രതിഷ്ഠാ ജപം

ദൈവമാതാവും അമലോത്ഭവയുമായ പരിശുദ്ധ കന്യകേ ദൈവത്തിന്‍റെയും സകലസ്വര്‍ഗ്ഗവാസികളുടെയും സാന്നിദ്ധ്യത്തില്‍ ഞാന്‍ അങ്ങയെ എന്‍റെ മാതാവും രാജ്ഞിയും ആയി പ്രഖ്യാപിക്കുന്നു .പിശാചിനെയും അവന്‍റെ എല്ലാ പ്രവൃത്തികളെയും ആഘോഷങ്ങളെയും പരിത്യജിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് അങ്ങയുടെ വിമലഹൃദയത്തിന് ഞാന്‍എന്നെത്തന്നെ പ്രതിഷ്ഠിക്കുന്നു .എന്‍റെ ആത്മാവിനെയും ഹൃദയത്തെയും ബുദ്ധിയെയും മനസ്സിനെയും ശരീരത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാന്‍ അങ്ങേ തിരുമുമ്പില്‍ സമര്‍പ്പിക്കുന്നു.         

എന്‍റെ എല്ലാ സല്‍പ്രവൃത്തികളും പരിഹാരപ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയുടെ യോഗ്യതകളോട് ചേര്‍ത്ത് അങ്ങേ ത്രിപ്പാദത്തിങ്കല്‍ കാഴ്ചവയ്ക്കുന്നു.          കാലത്തിലും നിത്യതയിലും ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായി അങ്ങേഹിതാനുസരണം അവ വിനിയോഗിച്ച് കൊള്ളണമേ.

ആമ്മേന്‍.

മറിയത്തിന്‍റെ വിമലഹൃദയമേ                        ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിച്ചുകൊള്ളണമെ.

യേശുവിന്‍റെ തിരുഹൃദയമേ                        ഞങ്ങളുടെമേല്‍  കരുണയായിരിക്കണമെ.

യേശുവിന്‍റെ അമൂല്യരക്തമേ
                    ഞങ്ങള്‍ക്ക് സംരക്ഷണമെകണമെ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.