Sunday, July 13, 2025
spot_img
More

    പരിശുദ്ധ അമ്മയെ നാം എന്തുകൊണ്ടാണ് വണങ്ങേണ്ടത്? ഇതാ ഒരു കത്തോലിക്കാ വൈദികന്‍ പറയുന്ന കാരണങ്ങള്‍

    പരിശുദ്ധ അമ്മയോടു വണക്കമുളളവരാണ് നാമെല്ലാവരും. പരമ്പരാഗതമായി നാം കൈമാറിപ്പോരുന്ന വിശ്വാസപ്രകടനം കൂടിയാണ് അത്. എന്നാല്‍ എന്തുകൊണ്ടാണ് നാം പരിശുദ്ധ അമ്മയോട് വണക്കമുള്ളവരായിരിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ന്യൂയോര്‍ക്ക് സിറ്റിയിലെ ബസിലിക്ക ഓഫ് സെന്റ് പാട്രിക് ഓള്‍ഡ് കത്തീഡ്രലിലെ വികാരി ഫാ. ജാസോണ്‍ സ്മിത്ത് ഇതേക്കുറിച്ച് ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്. അച്ചന്‍ പറയുന്ന കാരണങ്ങള്‍ ഇവയാണ്.

    1 മറിയമാണ് ആദ്യത്തെ ക്രിസ്ത്യാനി
    2 ദൈവഹിതത്തോട് യെസ് പറയുമ്പോള്‍ അതിശയകരമായ പലകാര്യങ്ങളും സംഭവിക്കുമെന്ന് മേരി കാണിച്ചുതന്നു.
    3 മാലാഖമാരെ എങ്ങനെ ശ്രവിക്കണമെന്ന് മറിയത്തിനറിയാം
    4 വിശ്വാസസംബന്ധമായ പരീക്ഷണങ്ങളെ നേരിടേണ്ട വിധം മറിയം കാണിച്ചുതന്നിട്ടുണ്ട്.
    5 തന്നോട് ചേര്‍ന്നിരിക്കുന്നവരെ അവള്‍ സഹായിക്കുന്നു
    6 മേരി എവിടെയുണ്ടോ അവിടെ പരിശുദ്ധാത്മാവുമുണ്ട്.
    7 കൃപ നിറഞ്ഞ പ്രാര്‍ത്ഥനയാണ് ജപമാല
    8 മേരികൂടെയുണ്ടെങ്കില്‍ സാത്താന്‍ അകന്നുനി്‌ല്ക്കും
    9 ലോകത്തിന്റെ ഏതു മുക്കിലും മൂലയിലും മാതാവിന്റെ രൂപമുണ്ടായിരിക്കും
    10 അമ്മമാര്‍ ഏറ്റവും നല്ലവരാണ്, മാതാവും

    ശരിയല്ലേ ഈ കാരണങ്ങള്‍.. അതുകൊണ്ട് നമുക്ക് പരിശുദ്ധ അമ്മയോട് കൂടുതല്‍ വണക്കമുള്ളവരായി മാറാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!