“ഈശോയുടെ മുമ്പില്‍ കത്തുന്ന മെഴുകുതിരിയിലെ ഉരുകുന്ന മെഴുകു പോലെയാകുക”

പരിശുദ്ധ അമ്മയുടെ വാചകമാണ് ശീര്‍ഷകമായി എഴുതിയിരിക്കുന്നത്.

ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഇപ്രകാരം പറയുന്നത്. മാതാവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്.

എന്റെ ചെറിയ കുഞ്ഞേ നീ വന്നതിന് ഞാന്‍ നന്ദി പറയുന്നു. നിന്റെ ഹൃദയം എല്ലായ്‌പ്പോഴും എന്നെതന്നെ ഉറ്റുനോക്കട്ടെ. അപ്പോഴാണ് സവിശേഷമായ പുഷ്പങ്ങള്‍ നിന്റെ മേല്‍ വര്‍ഷിക്കാന്‍ എനിക്ക് സാധിക്കുക. എന്റെ മകന്റെ മുമ്പില്‍ കത്തുന്ന മെഴുകുതിരിയിലെ ഉരുകുന്ന മെഴുകുപോലെയായിരിക്കുക. എന്റെ സ്പര്‍ശത്തിന്‍ കീഴില്‍ ഉരുകുക. അപ്പോള്‍ എനിക്ക് നിന്നെ വളരെയെളുപ്പം ഉരുക്കിവാര്‍ക്കാന്‍ സാധിക്കും. നിന്നെ ലോകത്തോട് ബന്ധിക്കുന്ന എല്ലാ ചിന്തകളും ദൂരെ എറിയുക. അവയ്ക്ക് മേലെ ഉയര്‍ന്ന് എന്റെ അടുത്തായിരിക്കാന്‍ ആഗ്രഹിക്കുക.

ഇതാ ഞാന്‍. നോക്കു എന്റെ വളരെയടുത്ത് വരാന്‍ ഞാന്‍ നിന്നെ അനുവദിച്ചിരിക്കുന്നു. എന്റെ കുഞ്ഞേ ഞാന്‍ തീര്‍ച്ചയായും നിന്നെ സഹായിക്കുന്നുണ്ട്. നിന്റെ ഹൃദയം എന്റെ പക്കലേക്ക് എത്രയധികം തിരിയുന്നുവോ അതിലും അധികമായി ഞാന്‍ നിന്നെ സഹായിക്കുന്നു. ഞാന്‍ സ്‌നേഹപൂര്‍വ്വം നിന്നെ നോക്കുകയും എന്നിലേക്ക് വരാന്‍ കൂടെക്കൂടെ നിന്നെ ക്ഷണിക്കുകയും അങ്ങനെ എന്റെ പക്കലേ്ക നിന്നെ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്റെ കുഞ്ഞേ എന്റെ സന്ദേശങ്ങള്‍ നോക്കുന്നതിന് മുമ്പ് പ്രാര്‍ത്ഥിക്കുക.

തീര്‍ച്ചയായും നിനക്ക് ഞാന്‍ പ്രകാശം നല്കും. എന്നാല്‍ നീ എന്നെ വിളിക്കണം. ഇത് വളരെ വിരളമായി മാത്രം സംഭവിക്കുന്നു.’

നമുക്ക് അമ്മയുടെ വാക്കുകള്‍ അക്ഷരംപ്രതി അനുസരിക്കാം, നമുക്ക് മാതാവിനെ വിളിക്കാം. ഈശോയുടെ മുമ്പില്‍ കത്തുന്ന മെഴുകുതിരിയിലെ ഉരുകുന്ന മെഴുകുപോലെയാകുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.