വിശുദ്ധ പയസ് അഞ്ചാമന്‍ മാര്‍പാപ്പ വിശ്വാസത്തിന്റെ സംരക്ഷകന്‍

വിശുദ്ധ പത്താം പീയൂസ് പാപ്പ നമുക്ക് പരിചിതനാണ്.എന്നാല്‍ പിയൂസ് അഞ്ചാമനെന്ന വിശുദ്ധനായപാപ്പ നമുക്ക് അധികം പരിചിതനല്ല. ലൂതറിന്റെയും കാല്‍വിന്റെയും പ്രൊട്ടസ്റ്റന്റ് ആശയങ്ങള്‍ യൂറോപ്പിലെ കത്തോലിക്കാസഭയെ പ്രതികൂലമായി ബാധിച്ചിരുന്ന കാലമായിരുന്നു വിശുദ്ധന്റെ ജീവിതകാലം. ഈ സമയത്ത് കത്തോലിക്കാവിശ്വാസം അണഞ്ഞുപോകാതിരിക്കാന്‍ അങ്ങേയറ്റം പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു പയസ് അഞ്ചാമന്‍.

ഡൊമിനിക്കന്‍ സഭയിലെ വെളള സഭാവസ്ത്രമാണ് മാര്‍പാപ്പയായപ്പോഴും അദ്ദേഹം ധരിച്ചിരുന്നത്. മാര്‍പാപ്പമാര്‍ വെള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങിയ പതിവ് ആരംഭിച്ചതും ഇതിനെ തുടര്‍ന്നായിരുന്നു. വളരെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. പ്രാര്‍ത്ഥനയ്ക്കും പരിത്യാഗപ്രവര്ത്തികള്‍ക്കുമായാണ് കൂടുതല്‍ സമയവും നീക്കിവച്ചിരുന്നത്.

പബ്ലിക്ക് ലൈഫ് അദ്ദേഹം അധികം ഇഷ്ടപ്പെട്ടിരുന്നില്ല. സഭയുടെ കാര്യങ്ങളില്‍ ഗവണ്‍മെന്റ് ഇടപെടുന്നതും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല, തന്റെ പാപ്പാ പദവിയുടെ അവസാനകാലത്ത് അദ്ദേഹം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തുര്‍ക്കികള്‍ യൂറോപ്പ് ആക്രമിച്ച് കീഴടക്കാന്‍ ശ്രമി്ക്കുന്നതായിരുന്നു.ഇതിനെതിരെ ശക്തമായ നീക്കമാണ് പാപ്പ നടത്തിയത്. പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി നേടിയെടുത്ത ലെപ്പാന്റോ വിജയം പയസ് അഞ്ചാമനിലൂടെയാണ് സാധിച്ചെടുത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.