ഫാ. സ്റ്റാന്‍സ്വാമിക്ക് മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ്

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലില്‍ കഴിയുന്ന ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് മുകുന്ദന്‍ സി മേനോന്‍ അവാര്‍ഡ്. മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ പേരിലാണ് പ്രമുഖ പത്രപ്രവര്‍ത്തകന്റെ പേരിലുള്ള ഈ അവാര്‍ഡ് നല്കുന്നത്.

ജാര്‍ഖണ്ഡിലെ ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന വ്യക്തിയായ ഫാ. സ്വാമിയെ ഒക്ടോര്‍ എട്ടിനാണ് റാഞ്ചിയിലെ താമസസ്ഥലത്ത് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഭീമ കൊറിഗോണ്‍ സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത്.

ആക്ടിവിസ്റ്റുകളായ 16 പേരില്‍ ഒരാളായിട്ടാണ് ഇദ്ദേഹത്തെയും അറസ്റ്റ് ചെയ്തത്. നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ മുകുന്ദന്‍മേനോന്റെ മരണാന്തരം അദ്ദേഹത്തോടുള്ള ആദരവ് നിലനിര്‍ത്താനായി 2006 ല്‍ ആരംഭിച്ചതാണ് ഈ അവാര്‍ഡ്.

25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.