പരിശുദ്ധ അമ്മയെ ജീവിതത്തിലേക്ക് സ്വീകരിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെപോലെ പരിശുദ്ധ അമ്മയെ സ്വീകരിക്കുവാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമ്മുടെ ഉളളുംഉള്ളവും തിരി്ച്ചറിയുന്നവളാണ് പരിശുദ്ധ അമ്മ.

ആ അമ്മയുടെ മുമ്പില്‍ എല്ലാ പ്രശ്‌നങ്ങളും തുറന്നുപറയാന്‍ നമുക്ക് സാധിക്കണം. നമ്മുടെ കുടുംബങ്ങളുടെയും ഹൃദയങ്ങളുടെയും മനസ്സാക്ഷിയുടെയുമൊക്കെ വാതിലുകളില്‍ അമ്മ മുട്ടുമ്പോള്‍ നാം അതിനോട് എങ്ങനെയാണ് പ്രത്യുത്തരിക്കേണ്ടതെന്ന് ചിന്തിക്കണം.

ഇറ്റലിയിലെ തെര്‍മോലി ഇടവകയില്‍ ഫാത്തിമാമാതാവിന്റെ അത്ഭുതചിത്രം പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കുന്ന അവസരത്തില്‍ വിശ്വാസികള്‍ക്കായി നല്കിയ വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.