പരിശുദ്ധ അമ്മയെ ബഹുമാനിക്കുന്നതിന്റെ കാരണം അറിയാമോ?

പരിശുദ്ധ അമ്മയെ ബഹുമാനിക്കുകയും വണങ്ങുകയും ചെയ്യുന്നതിന്റെ കാരണം എന്താണ്? അകത്തോലിക്കാ സഭാംഗങ്ങള്‍ നമ്മെ വെല്ലുവിളിക്കുകയും ഉത്തരം മുട്ടിക്കുകയും ചെയ്യുന്നത് പലപ്പോഴും ഈ ഒരു ചോദ്യംകൊണ്ടാണ്. അതിനുള്ള വ്യക്തമായ ഉത്തരം ഇതാണ്.

ദൈവവചനം പറയുന്നത് അനുസരിച്ച്‌ദൈവസന്നിധിയില്‍ കൃപ കണ്ടെത്തിയവളാണ് മറിയം. ദൈവദൂതന്‍ കന്യകാമറിയത്തെ അഭിസംബോധന ചെയ്തത് ദൈവകൃപ നിറഞ്ഞവളേ സ്വസ്തി കര്‍ത്താവ് നിന്നോടുകൂടെ എന്നായിരുന്നുവല്ലോ. പരിശുദ്ധാത്മാവാണ് മറിയത്തെ കൃപ നിറഞ്ഞവളും അനുഗ്രഹിക്കപ്പെട്ടവളുമായി പ്രഖ്യാപിച്ചത്.

അങ്ങനെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കപ്പെട്ടവളായി പ്രഖ്യാപിച്ചതുകൊണ്ടാണ് മറിയത്തെ നാം വണങ്ങുകയും ബഹുമാനിക്കുകയും ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.