മാതാവെങ്ങനെയാണ് വിശുദ്ധയായത്? ഈ വാക്കുകള്‍ കേള്‍ക്കൂ

മാതാവിന്റെ പരിശുദ്ധിയെക്കുറിച്ച് നമുക്കൊരു സംശയവുമില്ല. പക്ഷേ മാതാവിന്റെ വിശുദ്ധിയെങ്ങനെയാണ് പ്രധാനപ്പെട്ടതാകുന്നത്. ആ വിശുദ്ധി മാതാവ് എങ്ങനെയാണ് സ്വന്തമാക്കിയത്? മാതാവ് തന്നെ അക്കാര്യം വെളിപെടുത്തിയിട്ടുണ്ട്. ദൈവമനുഷ്യന്റെസ്‌നേഹഗീതയില്‍ മാതാവ് ത്‌ന്നെ വാള്‍ത്തോര്‍ത്തയോട് പറഞ്ഞിട്ടുള്ളതാണ് ഇക്കാര്യം. മാതാവിന്റെ വാക്കുകള്‍ ഇപ്രകാരമാണ്:

കന്യാവ്രതംവഴി വിവാഹം ഞാന്‍ ഉപേക്ഷിച്ചു. അങ്ങനെ ശാരീരിക സന്തോഷങ്ങളും സംതൃപ്തിയും ഞാന്‍ വേണ്ടെന്ന് വച്ചു. അതുകൊണ്ടായില്ല ഹവ്വായുടെ പാപം നാലു ശിഖരങ്ങളുളള ഒരു വൃക്ഷമായിരുന്നു അഹങ്കാരം, അത്യാഗ്രഹം, കൊതി, ജഡികാസക്തി എന്നിവ..വളരെ താണ്എളിമപ്പെട്ടുകൊണ്് അഹങ്കാരത്തെ ഞാന്‍ പരാജയപ്പെടുത്തി. എല്ലാവരുടെയുംമുമ്പില്‍ ഞാന്‍ എന്നെതന്നെ താഴ്ത്തി. മനുഷ്യരില്‍ നിന്ന് എത്രയധികം അപമാനങ്ങള്‍ എനിക്ക് മൗനമായി സഹിക്കേണ്ടിവന്നു. നീതിമാനായ ജോസഫ് പോലും ഹൃദയത്തില്‍ എന്നെ കുറ്റപ്പെടുത്തി. നീതിമാന്മാരല്ലാത്ത മറ്റുള്ളവര്‍ എന്റെ സ്ഥിതിയെപ്പറ്റി എന്തെല്ലാം അപവാദങ്ങള്‍ പറഞ്ഞുപരത്തി

ഞാന്‍ ഭോഗേച്ഛയെ പരാജയപ്പെടുത്തി. താഴേയ്ക്കിറങ്ങുന്നതിന് പകരം ഞാന്‍ എപ്പോഴും മുകളിലേക്ക്കയറി. മറ്റുള്ളവര്‍ താഴേയ്ക്കിറങ്ങാന്‍ ഇടയാക്കാതെ ഞാന്‍ എപ്പോഴും അവരെ സ്വര്‍ഗ്ഗത്തിലേക്കാകര്‍ഷിച്ചു….സ്വര്‍ഗ്ഗം എന്റെ ലക്ഷ്യം. ദൈവം വസിക്കുന്ന സ്വര്‍ഗ്ഗം, എന്റെ ഏക ആഗ്രഹം,ഏകവിശപ്പ്,ഈ വിശപ്പ് ആര്‍ത്തിയല്ലനേരെ മറിച്ച് ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ഒരാവശ്യമാണ്. ദൈവത്തിനായി നമ്മള്‍ കൊതിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.