നരകകവാടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പേര് ആരുടേതാണെന്നറിയാമോ?

തന്റെ മുമ്പിലെത്തിയ വളരെ ദുഷ്‌ക്കരമായ ഒരു ഭൂതോച്ചാടനത്തിന്റെ അനുഭവംവിവരിക്കുകയായിരുന്നു മോണ്‍. സ്റ്റീഫന്‍ റോസെറ്റി. നൂറുകണക്കിന് ദുഷ്ടാരൂപികള്‍ ബാധിച്ച് സാത്താന്‍ മുന്നോട്ടുനയിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീയായിരുന്നു അത്. മണിക്കൂറുകള്‍ നീണ്ടുനില്ക്കുന്ന ഭൂതോച്ചാടനകര്‍മ്മങ്ങളാണ് അരങ്ങേറിയത്. എത്ര പണിപ്പെട്ടിട്ടും സാത്താന്‍പുറത്തുപോകാന്‍ തയ്യാറാകുന്നതേയില്ല. യേശുവിന്റെ നാമത്തില്‍ നിന്നോട് ഞാന്‍ ആജ്ഞാപിക്കുന്നു പുറത്തുപോകുവിന്‍ എന്ന് മോണ്‍. സ്റ്റീഫന്‍ പറഞ്ഞു.

അപ്പോള്‍ വിറച്ചുകൊണ്ട് സാത്താന്‍ പറഞ്ഞു. അവള്‍ വരും. അവള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പരിശുദ്ധ കന്യാമറിയത്തെയാണെന്ന് ഭൂതോച്ചാടകനും മുറിയിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും മനസ്സിലായി. മാതാവിന്റെ പേരുപോലും ഉച്ചരിക്കാന്‍ സാത്താന്‍ ഭയക്കുന്നുണ്ടായിരുന്നു.

അധികം വൈകാതെ സാത്താന്‍ പറഞ്ഞു. അവള്‍ ഇവിടെയുണ്ട് മാതാവ് ഒന്നും പറഞ്ഞില്ല. പക്ഷേ ഒരുപ്രകാശം മാതാവില്‍ന ിന്ന് പുറപ്പെടുന്നുണ്ടായിരുന്നു. ആ പ്രകാശമേറ്റ് സാത്താന്‍ അലറിവിളിച്ചു. പിന്നെ സാത്താന്‍ അലറിക്കരഞ്ഞുകൊണ്ട് ആ വ്യക്തിയെവിട്ടുപോയി.

ഈ അനുഭവത്തില്‍ നിന്ന് മോണ്‍. സ്റ്റീഫന്‍ പറയുന്നത് നരകകവാടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന പേരാണ് മാതാവിന്റേതെന്നും അമ്മയെ വിളിച്ചാല്‍ അമ്മയുടെ പേരു കേട്ടാല്‍ സാത്താന്‍ അവിടം വിട്ടുപോകുമെന്നുമാണ്.

നരക സര്‍പ്പത്തിന്റെ തലയെ തകര്‍ത്ത പരിശുദ്ധ അമ്മേ, ഞങ്ങളെ എല്ലാവിധ നാരകീയ ശക്തികളുടെയുംആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കണമേ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.