ഫാ. ആന്റണി പൂതവേലില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക വികാരി

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസി്‌ലിക്കയുടെ വികാരിയായി ഫാ. ആന്റണി പൂതവേലിലിനെ അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിച്ചു. നിലവില്‍ കത്തീഡ്രല്‍ വികാരിയായ മോണ്‍. ആന്റണി നരികുളത്തെ മൂഴിക്കുളം ഫൊറോന വികാരിയായും നിയമിച്ചു.

എതിര്‍പ്പുകളെ തുടര്‍ന്ന് ബസിലിക്ക തുറന്ന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള നിര്‍ദ്ദേശം നടപ്പാക്കാന്‍ തനിക്കാകില്ലെന്ന് ഫാ. നരികുളം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ അറിയിച്ചതിനെതുടര്‍ന്നാണ് പുതിയ നിയമനം.

ബസിലിക്കയുടെ ചുമതല ഉടന്‍ തന്നെ ഫാ.പൂതവേലിക്ക് കൈമാറണമെന്നും നിയമന ഉത്തരവില്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.