ജൂലൈ 3 പൊതു അവധി ദിനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

തിരുവനന്തപുരം: ഭാരതസഭയുടെ അപ്പസ്‌തോലനായ തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ 3 പൊതു അവധിദിനമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്്‌സാണ് ഇപ്പോള്‍ ഈ ആവശ്യം ആവര്‍ത്തിച്ചിരിക്കുന്നത്.

1956 മുതല്‍ 1996 വരെ ജൂലൈ മൂന്ന് അവധി ദിനമായിരുന്നുവെന്നും 1996 ല്‍ മുഖ്യമന്ത്രി ഏകെ ആന്റണിയാണ് ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയതെന്നും ആക്‌സ് പറയുന്നു.പിന്നീട് മാറിമാറി വരുന്ന സര്‍ക്കാരുകളുടെ മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെയുംപരിഗണിച്ചിട്ടില്ലെന്നും ആരോപണമുണ്ട്,.

ചില യൂണിവേഴ്‌സിറ്റികള്‍ ജൂലൈ മൂന്നാം തീയതി പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജൂലൈ 3 പൊതു അവധി ദിനമാക്കണമെന്ന ആവശ്യം ശക്തമാകുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.