സുകൃതക്കൂട്ടുകളുടെ കലവറക്കാരന്‍- സ്വാമിയച്ചനെക്കുറിച്ച് മനോഹര ഗാനവുമായി സിഎംഐ ഭോപ്പാല്‍ പ്രോവിന്‍സ്

വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ ഘാതകന്‍ സമുന്ദര്‍ സിംങിനെ മാനസാന്തരപ്പെടുത്തിയതിന്റെ പേരില്‍ പ്രശ്‌സതനായ വ്യക്തിയാണ് ഫാ.മൈക്കിള്‍ സിഎംഐ.

പക്ഷേ ഈ പേരു പറഞ്ഞാല്‍ അദ്ദേഹത്തെ അധികമാരുംതിരിച്ചറിയുകയില്ല.സ്വാമി സദാനന്ദ് എന്നോ സ്വാമിയച്ചന്‍ എന്നോ പറഞ്ഞാലോ ആണ് ആളുകള്‍ അദ്ദേഹത്തെ അറിയുന്നത്.

കേരളത്തിലെക്കാള്‍കൂടുതല്‍ അദ്ദേഹത്തെ അറിയുന്നതും കേരളത്തിന് വെളിയിലാണ്. കാരണം മിഷന്‍ പ്രവര്‍ത്തനങ്ങളുമായി തന്റെ ജീവിതത്തിന്റെ ഏറിയ ഭാഗവും അദ്ദേഹം ചെലവഴിച്ചത് അവിടെയായിരുന്നു. ഒടുവില്‍ മരണവും.

വ്യത്യസ്തനായ വൈദികനായിരുന്നു സ്വാമിയച്ചന്‍.ആ ജീവിതവുമായി ഒരിക്കലെങ്കിലും അടുത്ത് ഇടപഴകിയിട്ടുള്ള വ്യക്തികള്‍ ഒന്നുപോലെ സമ്മതിക്കുന്ന കാര്യമാണ് അത്.

2016 ഏപ്രില്‍ 24 നായിരുന്നു അദ്ദേഹത്തിന്റെ മരണം. സ്വാമിയച്ചന്റെ മരണത്തിന്റെ ആറാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് സിഎംഐ ഭോപ്പാല്‍ പ്രോവിന്‍സ് പുറത്തിറക്കിയ മനോഹരമായ ആല്‍ബമാണ് സുകൃതക്കൂട്ടുകളുടെ കലവറക്കാരന്‍.

ഫാ.ജയ്‌സണ്‍ പുത്തൂര്‍ സിഎംഐ എഴുതിയ വരികള്‍ക്ക് ഈണംപകര്‍ന്നിരിക്കുന്നത് ഫാ.ഡോ ജോബി പുളിക്കന്‍ സിഎംഐ ആണ്. ലിബിന്‍ സ്‌കറിയയാണ് ഗായകന്‍.

സ്വാമിയച്ചന്റെ ജീവിതസത്തയുടെ ആവിഷ്‌ക്കാരമായ ഈ ഗാനം ആസ്വദിക്കാന്‍ ലിങ്ക് ചുവടെകൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.