കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ‘സ്വർഗ്ഗം’ റിലീസിന് ഒരുങ്ങുന്നു.

ഓണത്തിനോട് അനുബന്ധിച്ച് റിലീസിന് ഒരുങ്ങുന്ന പ്രവാസികളുടെ സംരംഭമായ ‘സ്വർഗ്ഗം’ എന്ന സിനിമ മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളുടെ സിനിമയാണ്.

അജു വര്‍ഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗത്തില്‍ മഞ്ജു പിള്ള, അനന്യ, സിജോയ് വര്‍ഗീസ് തുടങ്ങിയവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഒരുപിടി നല്ല ഗാനങ്ങളുമായാണ് സ്വര്‍ഗം എന്ന ചിത്രം അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത് . സന്തോഷ് വര്‍മ, ഹരിനാരായണന്‍, ബേബി ജോണ്‍ കലയന്താനി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ രചനകള്‍ക്ക് മോഹന്‍ സിതാര, ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം നല്‍കിയ മനോഹരമായ ഗാനങ്ങള്‍ കോര്‍ത്തിണക്കിതാണ് സ്വര്‍ഗം എന്ന ചിത്രം . പ്രശസ്ത ​ഗായകരായ വിജയ് യേശുദാസ്, കെ.എസ് ചിത്ര, ഹരിചരണ്‍, സുദീപ്കുമാര്‍, അഫ്‌സല്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരും ഒരുപറ്റം ​ഗായകരും ചേർന്നാണ് അതിമനോഹരമായ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ഒരു പറ്റം പ്രവാസികളുടെ സിനിമാ രംഗത്തേക്കുള്ള പ്രവേശനമാണ് സിഎന്‍ ഗ്ലോബല്‍ മൂവീസ്. വര്‍ഗീസ് തോമസ്, രഞ്ജിത്ത് ജോണ്‍, സിബി മാണി കുമാരമംഗലം, മനോജ് തോമസ്, മാത്യു തോമസ്, ബേബിച്ചന്‍ വര്‍ഗീസ്, ജോര്‍ജ്കുട്ടി പോള്‍, പിന്റോ മാത്യു, റോണി ജോസ്, ജോബി തോമസ് മറ്റത്തില്‍, എല്‍സമ്മ എബ്രഹാം, ജോണ്‍സണ്‍ പുന്നേലിപറമ്പില്‍, വിപിന്‍ വര്‍ഗീസ്, ഷാജി ജേക്കബ്, ജോസ് ആന്റണി എന്നിവരാണ് നിര്‍മാതാക്കള്‍. സിനിമ രംഗത്തിന് നല്ല കലാസൃഷ്ടികള്‍ നല്‍കുക എന്നതാണ് നിര്‍മാതാക്കളുടെ ആഗ്രഹം.

ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.

സ്വർഗ്ഗം ടീമിന് മരിയൻ പത്രത്തിന്റെ ആശംസകളും പ്രാർത്ഥനകളും നേരുന്നു..

.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.