പുതിയ സ്വിസ് ഗാര്‍ഡിനെ സ്വാഗതം ചെയ്ത് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പുതിയ സ്വിസ് ഗാര്‍ഡിനെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വാഗതം ചെയ്തു. പുതിയതായി 34 പേരാണ് സ്വിസ് ഗാര്‍ഡ് സംഘത്തില്‍ ചേര്‍ന്നിരിക്കുന്നത്. ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാന്‍ അപ്പസ്‌തോലിക് പാലസില്‍ സ്വീകരിച്ചത്. പ്രാദേശികസമയം വൈകുന്നേരം അഞ്ചു മണിക്ക് സത്യപ്രതിജ്ഞ ചടങ്ങ് നടന്നു പത്രോസിന്റെ പിന്‍ഗാമിയോടുള്ള തങ്ങളുടെ വിശ്വസ്തതയും പ്രതിബദ്ധതയും അവര്‍ ഏറ്റുപറഞ്ഞു. അനുദിനജീവിതത്തില്‍ സ്വിസ് ഗാര്‍ഡ് ചെയ്യുന്ന എല്ലാ സേവനങ്ങള്‍ക്കും പാപ്പ നന്ദി പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.