സിറിയ, യെമന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കോവിഡ് പകര്‍ച്ചവ്യാധിയുടെ ദുരിതങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ സിറിയ, യെമന്‍ എന്നീ രാജ്യങ്ങളിലെ പ്രതിസന്ധികള്‍ അവസാനിക്കുന്നതിനും ഉക്രൈയിനലെ വെള്ളപ്പൊക്ക ദുരിതത്തില്‍ അകപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.

സിറിയായിലെ ആഭ്യന്തരയുദ്ധങ്ങള്‍ പത്താം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. വളരെ നിര്‍ണ്ണായകമായ സാഹചര്യമാണ് അവിടെയുള്ളത്. പതിനായിരക്കണക്കിന് സിറിയന്‍ ജനത പലായനത്തിലാണ്. ഇതിന്റെ തുടര്‍ച്ചയായി അവരുടെ ജീവിതത്തെ കോവിഡ് 19 ദുരിതത്തിലാക്കിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയനും യുഎനും തമ്മില്‍ നടത്തുന്ന നാലാമത് കോണ്‍ഫ്രന്‍സില്‍ ചര്‍ച്ച ചെയ്യുന്നത് സിറിയായിലെ വിഷയങ്ങളാണ്. ഈ സെമിനാറിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പാപ്പ പറഞ്ഞു.

യെമന്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ദുരിതപൂര്‍ണ്ണമായ അന്തരീക്ഷത്തിലാണ്. 80 ശതമാനം ജനങ്ങളുടെയും ജീവിതം ദുരിതത്തിലാണ്. മില്യന്‍ കണക്കിന് കുഞ്ഞുങ്ങള്‍ ദാരിദ്ര്യത്തിലാണ്. പോഷകാഹാരക്കുറവും അവര്‍ നേരിടുന്നു. യെമനിലെ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പ ഓര്‍മ്മിപ്പിച്ചു.

യുക്രൈനില്‍ വെള്ളപ്പൊക്ക ദുരിതത്തിലാണ് ജനങ്ങള്‍. ദൈവം അവരെ ആശ്വസിപ്പിക്കട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.