ദൈവത്തിന് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കാറുണ്ടോ?

പ്രാര്‍ത്ഥനാപേക്ഷയുമായി ദൈവസന്നിധിയില്‍ മുട്ടുകുത്തുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എത്രയെത്ര നിയോഗങ്ങളും ആവശ്യങ്ങളുമാണ് നാം ഓരോ പ്രാര്‍ത്ഥനയിലും ഉണര്‍ത്തിക്കുന്നത്. പക്ഷേഅത്തരം ആവശ്യങ്ങള്‍ സാധിച്ചുകിട്ടിയതിന്‌ശേഷം നമ്മുടെ പ്രതികരണം എങ്ങനെയാണ്. നാം അതിന്റെ പേരില്‍ ഒരു തവണ ദൈവത്തോട് നന്ദിപറഞ്ഞേക്കാം.

എന്നാല്‍ അടുത്തദിവസം നാംഅത് വിസ്മരിക്കും.പിന്നെയൊരിക്കലും ദൈവത്തോട് നന്ദിപറയുകയുമില്ല.

ജീവിതത്തില്‍ ദൈവം നമുക്ക് എത്രയെത്ര അനുഗ്രഹങ്ങളാണ് നല്കിയിരിക്കുന്നതെന്ന് ആലോചിച്ചാല്‍ ഓരോ ദിവസവും ഓരോ നിമിഷവും നാംദൈവത്തിന് നന്ദി പറയും. അതുകൊണ്ട് ജീവിതത്തിലെ ഓരോഅനുഗ്രഹങ്ങളുടെ പേരിലും ദൈവത്ത്ിന് കഴിയുന്നത്ര നന്ദി പറയുക..

വലുതും ചെറുതുമായ അനുഗ്രഹങ്ങള്‍ ഓര്‍മ്മയിലേക്ക് കൊണ്ടുവരിക. നല്ല കുടുംബത്തില്‍ പിറക്കാന്‍ സാധിച്ചത്.. നല്ല മാതാപിതാക്കളെ കിട്ടിയത്.. പഠിക്കാന്‍ സാധിച്ചത്…ജോലികിട്ടിയത് ഇങ്ങനെ വലിയകാര്യങ്ങള്‍ മുതല്‍ ഈ നിമിഷം ആരോഗ്യത്തോടെ കഴിയാന്‍ സാധിക്കുന്നതുവരെ എത്രയോഅനുഗ്രഹങ്ങള്‍ ലഭിച്ചിരിക്കുന്നു.

അവയോരോന്നും എണ്ണിയെണ്ണിപറയുക. അവയ്‌ക്കോരോന്നിനും വേണ്ടി നന്ദി പ്രകാശിപ്പിക്കുക.ദൈവശരണത്തില്‍ നാം വീണ്ടും വീണ്ടും അഭയം തേടുകയാണ് ഇതിലൂടെ ചെയ്യുന്നത്.

നന്ദി പറയണമെന്ന് ദൈവവും നമ്മളില്‍ ന ിന്ന് ആഗ്രഹിക്കുന്നുണ്ട്. ബാക്കി ഒമ്പതുപേരെവിടെ എന്ന ക്രിസ്തുവിന്റെ ചോദ്യം നന്ദിയുടെ ആവശ്യകത തന്നെയാണല്ലോ വ്യക്തമാക്കുന്നത്. നമുക്ക് ഒമ്പതുപേരാവാതെ നന്ദിയുടെ പത്താമത്തെ മനുഷ്യരാവാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.