ധൈര്യമില്ലാത്ത ക്രിസ്ത്യാനി പ്രയോജനശൂന്യനായ ക്രിസ്ത്യാനി: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ധൈര്യമില്ലാത്ത ക്രിസ്ത്യാനി പ്രയോജനശൂന്യനായ ക്രിസ്ത്യാനിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അവന്‍ തന്റെ ശക്തി ഒരിക്കലും നല്ലതിന് വേണ്ടി പ്രയോജനപ്പെടുത്തുന്നില്ല. ആരെക്കുറിച്ചും ചിന്തിക്കുന്നില്ല. അങ്ങനെയുളള ക്രിസ്ത്യാനി പ്രയോജനരഹിതനാണ്. പൊതുദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.

വിജയം നേടാന്‍ ഏറ്റവും ആവ്ശ്യമായിരിക്കുന്നതും പ്രഥമമായിരിക്കുന്നതും ധൈര്യമാണ്. നമ്മുടെ പല ഭയങ്ങളും അവാസ്തവങ്ങളും ഒരിക്കല്‍പോലും യാഥാര്‍ത്ഥ്യമാകാന്‍ ഇടയില്ലാത്തതുമാണ്. നാം അവിടുന്നില്‍ ശരണപ്പെടുകയാണെങ്കില്‍ ആത്മാര്‍ത്ഥമായി അവിടുത്തെ അന്വേഷിക്കുകയാണെങ്കില്‍ കര്‍ത്താവ് നമ്മോടുകൂടെയുണ്ടാവും. അപ്പോള്‍ ജീവിതത്തിലെ ഓരോ നിമിഷവും നാം ദൈവത്തിലുള്ള ആശ്രയത്വം തിരിച്ചറിയുകയും അതൊരു പടച്ചട്ടയായി മാറുകയും ചെയ്യും.

ലോകത്തിലെ തിന്മകള്‍ക്കെതിരെ പോരാടാനും ധൈര്യം ആവശ്യമാണ്. മാര്‍പാപ്പ ഒാര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.