ഇനി വടവാതൂര്‍ സെമിനാരി സ്വതന്ത്ര ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട്

കോട്ടയം:വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യവിദ്യാപീഠത്തിന്റെ തത്ത്വശാസ്ത്രവിഭാഗം ഇനിമുതല്‍ സ്വതന്ത്ര ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടാകും. വിദ്യാഭ്യാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള റോമിലെ കാര്യാലയമാണ് ഈ അംഗീകാരം നല്കിയത്.

1982 ല്‍ സ്ഥാപിതമായ പൗരസ്ത്യ വിദ്യാപീഠത്തിന്റെ ഔദ്യോഗിക നാമം പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ്് സ്റ്റഡീസ് എന്നാണ്. തത്വശാസ്ത്രത്തില്‍ ബിരുദം നല്കാന്‍ പുതിയ പദവിയോടെ ഇന്‍സ്റ്റിറ്റ്യൂട്ടിന് കഴിയും.

റവ. ഡോ.ജോണ്‍സണ്‍ നീലാനിരപ്പേലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ഡയറക്ടര്‍. റവ. ഡോ ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേലാണ് പൗരസത്യവിദ്യാപീഠം പ്രസിഡന്റ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.