വത്തിക്കാനും ഒമാനും തമ്മിലുളള നയതന്ത്രബന്ധം ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനും ഒമാനും തമ്മിലുളള നയതന്ത്രബന്ധം ആരംഭിച്ചു. പരിശുദ്ധ സിംഹാസനവും ഒമാന്‍ സുല്‍ത്താനേറ്റും ചേര്‍ന്ന് ഫെബ്രുവരി 23 നാണ് ഇത് സംബന്ധിച്ച് സംയുക്തപ്രസ്താവന പുറപ്പെടുവിച്ചത്. 1961 ഏപ്രില്‍ 18 ലെ നയതന്ത്രബന്ധങ്ങളെക്കുറിച്ചുളള വിയന്ന കണ്‍വന്‍ഷന്‍ഷന്റെ അടിസ്ഥാനത്തില്‍ ഒമാന്‍ സുല്‍ത്താനേറ്റിന് പരിശുദ്ധ സിംഹാസനത്തില്‍ ഒരു എംബസിയുടെയും പരിശുദ്ധ സിംഹാസനത്തിന് ഒമാനില്‍ ഒരു അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചര്‍ തലത്തിലും സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങള്‍ ഇതോടെ സ്ഥാപിക്കപ്പെടും.

നയതന്ത്ര ബന്ധത്തിന്റെ സ്ഥാപനം പരിശുദ്ധ സിംഹാസനത്തിന്റെയും ഒമാന്റെയും പൊതു താല്പര്യങ്ങള്‍ നിറവേറ്റപ്പെടുകയും പരമാധികാര സമത്വം,സ്വാതന്ത്ര്യം,പ്രാദേശിക സമഗ്രത, അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ തത്വങ്ങളാല്‍ നയിക്കപ്പെടുകയും ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.