വിവാഹം, ശവസംസ്‌കാരം തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് നിശ്ചിതപ്പെടുത്തിയ തുക ഈടാക്കരുതെന്ന് വത്തിക്കാന്‍ നിര്‍ദ്ദേശം

വത്തിക്കാന്‍ സിറ്റി: വിവാഹം ആശീര്‍വദിക്കുന്നതിനോ ശവസംസ്‌കാരം നടത്തുന്നതിനോ മാമ്മോദീസാ പോലെയുളള തിരുക്കര്‍മ്മങ്ങള്‍ക്കോ വിശ്വാസികളില്‍ നിന്ന് നിശ്ചിതപ്പെടുത്തിയ തുക ഈടാക്കരുതെന്ന് വത്തിക്കാന്‍ വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കി. ജൂലൈ 20 നാണ് ഇത് സംബന്ധിച്ച് വത്തിക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

റോമന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്കും വിവിധ തിരുക്കര്‍മ്മങ്ങള്‍ക്കും തുക ഈടാക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. അല്മായരുടെ ആവശ്യങ്ങളെ കച്ചവടവല്‍ക്കരിക്കരുത്. അത്തരം സേവനങ്ങള്‍ സൗജന്യമായി നല്കണം. സൗജന്യമായി ഒരാള്‍ക്ക് നല്കുന്ന സേവനമായി അതിനെ കണക്കാക്കണം. നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വൈദികര്‍ക്കുള്ള നിത്യചെലവിനുള്ള വരുമാനമാര്‍ഗ്ഗം എന്ന നിലയിലാണ് പല രൂപതകളും വിശുദ്ധ കുര്‍ബാനയ്ക്ക് വിശ്വാസികളില്‍ നിന്ന് നിശ്ചിത തൂക ഈടാക്കുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ദേവാലയങ്ങള്‍ സാമ്പത്തികമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം.

വത്തിക്കാന് ലഭിച്ചുകൊണ്ടിരുന്ന വരുമാനത്തില്‍ 45 ശതമാനത്തോളം കുറവാണെന്ന് വത്തിക്കാന്‍ ഫിനാന്‍സ് മിനിസ്ട്രര്‍ അറിയിച്ചിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.