വത്തിക്കാന്‍ റേഡിയോ ലാറ്റിന്‍ പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുന്നു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ റേഡിയോയില്‍ ഇനി മുതല്‍ ലാറ്റിന്‍ വാര്‍ത്തകളും. അഞ്ചു മിനിറ്റ് നേരത്തേക്കായിരിക്കും ലാറ്റിന്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്നത്.

ദ പോപ്പ്‌സ് വീക്ക് ഇന്‍ റിവ്യൂ: വത്തിക്കാന്‍ ന്യൂസ് ബുള്ളറ്റിന്‍ ഇന്‍ ലാറ്റിന്‍ എന്ന ഈ പ്രോഗ്രാം എഡിറ്റ് ചെയ്യുന്നത് പ്രമുഖ വത്തിക്കാന്‍ റേഡിയോ ജേര്‍ണലിസ്റ്റായ അലെസാന്‍ഡ്രോ കാരോലിസാണ്. ലാറ്റിന്‍ ലെറ്റേഴ്‌സ് ഓഫീസുമായി സഹകരിച്ചാണ് ഈ പ്രോഗ്രാം ചെയ്യുന്നത്.

വാര്‍ത്തകള്‍ക്ക് ശേഷം ലാറ്റിന്‍ ഭാഷയുടെ മൂല്യവും സൗന്ദര്യവും കണ്ടെത്തുന്ന മറ്റൊരു പ്രോഗ്രാമും പ്രക്ഷേപണം ചെയ്യും. ലത്തീന്‍ ഭാഷയ്ക്ക് പുതിയ ജീവന്‍ നല്കുകയാണ് പ്രോഗ്രാമുകളുടെ ലക്ഷ്യം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.