ജീവിതഭാരങ്ങളോ, മാതാവിനോട് ഈ പ്രാര്‍ത്ഥന ചൊല്ലൂ

വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ നാം ശിമയോന്റെ പ്രവചനത്തെക്കുറിച്ച് വായിക്കുന്നുണ്ട്. ( ലൂക്കാ 2: 34-35) അതില്‍ മാതാവിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഇക്കാരണത്താലാണ് മാതാവിനെ സങ്കടങ്ങളുടെ മാതാവ് എന്ന് പേരു വിളിക്കുന്നത്.

മാതാവിന്റെ വിമലഹൃദയത്തോട് ഈ വിശേഷണത്തിന് ഏറെ അടുപ്പമുണ്ട്. കാരണം മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും സങ്കടങ്ങളും കൊണ്ട് തുളയ്ക്കപ്പെട്ട ഹൃദയമാണ് മറിയത്തിന്റേത്. സ്‌നേഹമയിയായ ആ അമ്മയ്ക്ക് നമ്മുടെ ഭാരങ്ങളും സങ്കടങ്ങളും സഹിക്കാനാവാത്ത വേദന നല്കുന്നുണ്ട്. നമ്മെ സഹായിക്കാന്‍ അമ്മ സന്നദ്ധയുമാണ്. നമ്മെ ആത്മീയവും ശാരീരികവുമായി സഹായിക്കാനും നമ്മുടെ ഹൃദയങ്ങളില്‍ സന്തോഷവും സമാധാനവും നിറയുവാനും അമ്മയോട് പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്.

അതുകൊണ്ട് ജീവിതഭാരങ്ങളോര്‍ത്ത് വിഷമിക്കുന്നവര്‍ മാതാവിനോട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം.

ഓ അനുഗ്രഹീതയായ മാതാവേ, സ്‌നേഹമയിയും കരുണാമയയും ആയവളേ ഞങ്ങളെ ആശ്വസിപ്പിക്കുകയും ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും ചെയ്യണമേ. അമ്മയുടെ മക്കളെന്ന നിലയില്‍ ഞങ്ങള്‍ ഈശോയോട് അമ്മയുടെ മാധ്യസ്ഥം യാചിക്കുന്നു. ഞങ്ങളുടെ നിയോഗങ്ങള്‍ അമ്മ വഴിയായി ഈശോയ്ക്ക് സമര്‍പ്പിക്കണമേ. പ്രത്യേകിച്ച്( നിയോഗം പറയുക) ഈ ആവശ്യത്തിന് വേണ്ടി അമ്മ ഈശോയോട് പ്രാര്‍ത്ഥിക്കണമേ.

അമ്മയുടെ മാധ്യസ്ഥ ശക്തിയില്‍ ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളെ അമ്മ സഹായിക്കണമേ. ഞങ്ങളുടെ ജീവിതഭാരങ്ങള്‍ ലഘൂകരിച്ചുതരണമേ.

ഇപ്പോഴും നിത്യതയില്‍ എപ്പോഴും ദൈവത്തോടൊത്ത് സമാധാനത്തില്‍ ജീവിക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ. ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.