കക്കുകളി വീണ്ടും അവതരിപ്പിക്കാന്‍ ശ്രമം, പ്രതിഷേധവുമായി വോയ്‌സ് ഓഫ് നണ്‍സ്

കൊച്ചി: വിവാദങ്ങളെ തുടര്‍ന്ന് പിന്‍വലിച്ച കക്കുകളി വീണ്ടും അരങ്ങിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമം. ഇതിനെതിരെ ശക്തമായ പ്രതികരണവുമായി വോയ്‌സ് ഓഫ് നണ്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യയുടെവിവിധ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരോട് അനുഭാവം പ്രകടിപ്പിക്കുന്നുവെന്ന് അവകാശപ്പെടന്ന രാ്ഷ്ട്രീയപാര്‍ട്ടികളുടെ വിവിധ പോഷകസംഘടനകള്‍ വഴിയായി നടത്തുന്ന ഇത്തരം അവഹേളനങ്ങളും ക്രൈസ്തവപീഡനം തന്നെയാണെന്നും പവിത്രമായി കാണുന്ന സന്യാസജീവിതത്തെക്കുറി്ച്ചുള്ള തെറ്റായ ധാരണകള്‍ ഈ സമൂഹത്തിന്റെ പൊതുബോധത്തില്‍ ഉറപ്പിക്കാനാണ് ശ്രമമെങ്കില്‍ അതിനെ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിക്കുകയും നിയമപരമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് വോയ്‌സ് ഓഫ് നണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.