വിഴിഞ്ഞം സമരം; അതിജീവിക്കാനുളള സമ്മര്‍ദ്ദത്തിന് സന്നദ്ധരാകണമെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ

തിരുവനന്തപുരം:വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരെ നടത്തിയ സമരം പിന്‍വലിക്കാനായി സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ ഭാഗികമാണെന്നും അതിനെ അതിജീവിക്കാനുള്ള സമ്മര്‍ദ്ദത്തിന് ഭാവിയില്‍ സന്നദ്ധരാകണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോ. ഇടയലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദീര്‍ഘമായ സമരത്തിന് ഒന്നിച്ചുനില്ക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടമാണ്. സമരത്തിന് പിന്തുണ നല്കിയ എല്ലാവര്‍ക്കും നന്ദി. വിഴിഞ്ഞം വാണിജ്യതുറമുഖം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച വിദഗ്ദസമതി പഠനം തുടരുകയാണ്. 126 മത്സ്യ്‌ത്തൊഴിലാളികളെ വാദികളാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിപുരോഗമിക്കുന്നു.

104 ാം ദിവസമാണ് സമരം നിര്‍ത്തിവച്ചത്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കാനാണ് സമരം നിര്‍ത്തിവച്ചത്. സീറോ മലങ്കര രൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവയുടെ ഇടപെടലിനെതുടര്‍ന്നാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. ഇടയലേഖനത്തില്‍ പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.