കുരിശിന്റെ നിഴല്‍ വീണ വഴിയില്‍ 6

കുരിശിന്റെ നിഴലില്‍ നില്ക്കുമ്പോള്‍ അങ്ങ് എന്നെ ഓര്‍മ്മപ്പെടുത്തുന്ന വലിയൊരു സത്യമുണ്ട്. ജീവനിലേക്ക് നയിക്കുന്ന വഴി -വാതില്‍ ഇടുങ്ങിയതും വീതി കുറഞ്ഞതുമാണ് എന്നതാണ്..

വിശാലമായ വഴിയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുകയും ജീവിക്കാന്‍ വേണ്ടി വിശാലമായ വഴികള്‍ കണ്ടുപിടിക്കുകയും ചെയ്യുന്ന ഒരു കാലത്തിലൂടെയാണല്ലോ ഞാന്‍ യാത്ര ചെയ്യുന്നത്.! എത്ര വിശാലമാക്കാം എന്നാണ് ചിന്തകള്‍ മുഴുവന്‍. സ്വന്തം ജീവിതത്തിന്റെ സൗകര്യങ്ങളെ വിസ്്്തൃതമാക്കാന്‍, വീടുകള്‍ വിസ്തൃതമാക്കാന്‍, സൗകര്യങ്ങള്‍ വിസ്തൃതമാക്കാന്‍ വേണ്ടി ഉള്ളപരിശ്രമത്തിലാണ് ഞാനിപ്പോഴും.

എന്നാല്‍ അങ്ങ് എന്നെ ഓര്‍മ്മപ്പെടുത്തുന്നത് ജീവിതത്തെ ഒന്നുചുരുക്കാന്‍ ശ്രമിക്കുമ്പോള്‍, ജീവനിലേക്കുള്ള വഴിയായി അതിനെ പടുത്തുയര്‍ത്താനാണ് നാം ശ്രമിക്കുന്നത് എന്നാണ്. കര്‍ത്താവേ എത്ര വിശാലമായാലും, പോര എന്ന ചിന്തയാണ് എന്നെ നയിക്കുന്നത്.

ഈ ഒരു കാലഘട്ടത്തില്‍ എന്നെതന്നെ ചുരുക്കിയെടുക്കാനും എന്നെതന്നെ കുറച്ചുകൂടി ക്രമപ്പെടുത്താനും ആവശ്യമില്ലാത്തതിനെയെല്ലാം ഒഴിവാക്കിത്തരാനും എന്റെ ജീവിതത്തെ ഒന്ന് പരിശോധിക്കാനും എനിക്കൊന്ന് സാധിച്ചിരുന്നുവെങ്കില്‍. അങ്ങ് നന്നായി എന്നെ ഓര്‍മ്മപ്പെടുത്തുകയാണ്, ചില ഇടുങ്ങിയ വാതിലുകള്‍ ജീവിതത്തിലുണ്ടെന്ന്. ആ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാന്‍തക്കരീതിയില്‍ എന്നെതന്നെ ചുരുക്കിക്കൊണ്ടുവരാന്‍ പഠിക്കണമെന്ന്… സ്വര്‍ഗ്ഗകവാടങ്ങള്‍ അവിടെയാണ് തുറക്കപ്പെടുന്നതെന്ന്…

അങ്ങനെതന്നെയാണ് ശരിയും. കുറച്ചുകൂടിയൊക്കെ ചുരുങ്ങാന്‍ പറ്റിയിരുന്നുവെങ്കില്‍..കുറച്ചുകൂടിയൊക്കെ ചെറുതാന്‍ പറ്റിയിരുന്നുവെങ്കില്‍.. അഹംബോധത്തെ കുറച്ചുകൂടി നിയന്ത്രിക്കാന്‍ പറ്റിയിരുന്നുവെങ്കില്‍..

ഈ ഒരു കാലത്ത് പ്രഭാതമഞ്ഞുപോലെ നീയെന്റെ ജീവിതത്തില്‍ നല്കിയ വചനത്തെയോര്‍ത്ത് നന്ദിപറയുന്നു. എന്നെതന്നെ കുറച്ചുകൂടി ചെറുതാക്കാന്‍, എന്നെ കുറച്ചുകൂടി ചുുരുക്കാനുമൊക്കെ കഴിയുന്ന അതുവഴി എന്റെ കാഴ്ചപ്പാടുകളെയും സ്വപ്‌നങ്ങളെയുംവലുതാക്കി ജീവന്റെ നാട്ടിലേക്ക് കടന്നുപോകാന്‍ കഴിയുന്ന ഒരു മനസ് അവിടുന്ന് എനിക്ക് നല്കിയാലും.

ഫാ. ടോമി എടാട്ട്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.