കൊച്ചി: കെസിബിസി സോഷ്യല്‍ ഹാര്‍മണി ആന്റ് വിജിലന്‍സ് കമ്മീഷന്റെ നേതൃത്വത്തില്‍ അഭയ കേസ് വിചാരണയും വിധിയും അവലോകനം എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ന് വെബിനാര്‍ നടക്കും. വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന വെബിനാര്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും കേരള ജുഡിഷ്യല്‍ അക്കാദമിയുടെ മുന്‍ ഡയറക്ടറുമായ ജസ്റ്റീസ് എബ്രഹാം മാത്യു നയിക്കും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 7594900555 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് പേര്,സ്ഥലം, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ അയച്ചു മെസേജ് നല്കിയാല്‍ വെബിനാര്‍ ലിങ്ക് ലഭ്യമാകും.